ന്യൂദല്‍ഹി: അലോപ്പതി ചികിത്സാ രീതിക്കെതിരെ നടത്തിയ വിവാദം പരാമര്‍ശം പിന്‍വലിച്ച ബാബാ രാംദേവിന്റെ നടപടി പക്വതയുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അലോപ്പതിയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിച്ച യോഗാ ഗുരു രാംദേവിന്റെ നടപടി അദ്ദേഹത്തിന്റെ പക്വതയെ കാണിക്കുന്നു. ഇതോടെ വിവാദം അവസാനിക്കുകയാണ്. കൊവിഡിനെ എങ്ങനെയാണ് ഇന്ത്യ നേരിടുന്നതെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കണം,’ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാംദേവ് അലോപ്പതിയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിച്ചത്.
താങ്കളുടെ കത്ത് ലഭിച്ചു ഡോ. ഹര്‍ഷവര്‍ധന്‍. ഈ സാഹചര്യത്തില്‍, വ്യത്യസ്ത ചികിത്സകളെക്കുറിച്ചുള്ള മുഴുവന്‍ വിവാദങ്ങളും ഖേദത്തോടെ അവസാനിപ്പിക്കാന്‍, ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുകയാണ്, ”രാംദേവ് ട്വീറ്റ് ചെയ്തു.
बाबा @yogrishiramdev जी ने एलोपैथिक चिकित्सा पर अपना बयान वापस लेकर जिस तरह पूरे मामले को विराम दिया है, वह
स्वागतयोग्य व उनकी परिपक्वता का परिचायक है।हमें पूरी दुनिया को दिखाना है कि भारत के लोगों ने किस प्रकार डट कर #COVID19 का सामना किया है। नि:संदेह हमारी जीत निश्चित है ! https://t.co/0XVXULVrH0
— Dr Harsh Vardhan (@drharshvardhan) May 23, 2021
ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് രാംദേവിനോട് ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടത്.
അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.
അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Ramdev withdrawing allopathy remark ‘shows his maturity’: Harsh Vardhan