മതിഭ്രമവും ഭയവും നിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭരണകൂടത്തിന്റെ അടയാളമാണ് സെക്ഷന്‍ 144 എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. എന്‍.ഡി.ടിവിയോടാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.
‘ബ്രിട്ടീഷ് വൈസ്രോയിയും ഇതുതന്നെ ചെയ്തു. ഇന്ദിരാഗാന്ധിയും ഇതുതന്നെ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 15 പേരെ കൊണ്ടുപോയാല്‍ അവര്‍ ഭയപ്പെടുമെന്ന് പോലീസ് കരുതി.” അദ്ദേഹം പ്രതികരിച്ചു.
‘ ഞാന്‍ സെക്ഷന്‍ 144 ലംഘിച്ചിട്ടില്ല. സെക്ഷന്‍ 144 അടിച്ചേല്‍പ്പിക്കാന്‍ യാതൊരു കാരണവുമില്ല. ഇത് പൂര്‍ണ്ണമായും മുട്ടുകുത്തിപ്പിക്കാന്‍ അതിശയോക്തിപരവുമായ പ്രതികരണമാണ് ദല്‍ഹിയില്‍ നിന്നുണ്ടായ നീക്കമാണെന്ന് ഞാന്‍ സംശയിക്കുന്നു. എന്തുചെയ്യണമെന്ന് ദല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിനോട് ഉത്തരവിട്ടു” രാമചന്ദ്ര ഗുഹ പറഞ്ഞു. ഇന്ത്യ ടുഡേ ക്ക് നല്‍കിയോട് അദ്ദേഹം പറഞ്ഞു.
‘വിവിധ മതവിഭാഗത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു, അവരുടെ വസ്ത്രത്തില്‍ നിന്ന് അവര്‍ പൗരന്മാരാണോ അതോ ദേശവിരുദ്ധരാണോ എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല,” ഗുഹ പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയക്കുകയായിരുന്നു.
30 ഓളം പ്രതിഷേധക്കാരെ പോലീസുകാര്‍ വലിച്ചിഴച്ച് ബസ്സിലേക്ക് കയറ്റുകയായിരുന്നു. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന പതാക മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുപോയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.