ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വാകാര്യവത്ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് മരവിപ്പിക്കുകയാണെന്നും കൊവിഡ് 19 ന്റെ പേരില്‍ സര്‍ക്കാര്‍ ഒഴിവ്കഴിവ് പറയുകയാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബി.ജെ.പി സര്‍ക്കാരിന്റെ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ രംഗത്തെത്തിയിരുന്നു.
നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്നാണ് രാഹുല്‍ പറഞ്ഞത്.