Advertisement
Malegaon Blast
മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 09, 02:50 am
Tuesday, 9th July 2019, 8:20 am

മുംബൈ: ആറ് പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. ബി.ജെ.പി എം.പിയും കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ബൈക്കാണ് കോടതിയില്‍ ഹാജരാക്കിയത്.

ഠാക്കൂറിന്റെ ബൈക്കിന് പുറമെ മറ്റൊരു ബൈക്കും അഞ്ച് സൈക്കിളും കോടതിയില്‍ ഹാജരാക്കി. സ്‌ഫോടനസ്ഥലത്തുണ്ടായിരുന്നയാള്‍ ഇവ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനസ്ഥലത്ത് നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്.

MH15 P 4572 എന്ന രജിസ്‌ട്രേഷനിലുള്ള ബൈക്ക് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പേരിലുള്ളതാണ്. എന്നാല്‍ 2016 കേസ് ഏറ്റെടുത്ത എന്‍.ഐ.എ ഈ ബൈക്ക് രണ്ട് വര്‍ഷമായി പ്രഗ്യാ സിംഗ് ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

മുന്‍ എ.ബി.വി.പി പ്രവര്‍ത്തക കൂടിയായിരുന്ന പ്രഗ്യാ ഭോപ്പാലില്‍ നിന്നുള്ള എം.പിയാണ്. നിലവില്‍ മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലാണ് പ്രഗ്യാ സിംഗ്.

WATCH THIS VIDEO: