ഇന്‍ഡോര്‍: 2014ല്‍ അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ രണ്ടാം മുസ്‌ലീം ചടങ്ങ് സന്ദര്‍ശനം വിവാദമാവുന്നു. ഇന്‍ഡോറിലെ ഷിയാ വിഭാഗമായ ദാവൂദി ബൊഹ്‌റാസ് സംഘടിപ്പിച്ച ചടങ്ങിലാണ് മോദി പങ്കെടുത്തത്.
ചടങ്ങില്‍ മോദി പങ്കെടുക്കുന്നത് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു. പത്ത് ദിവസത്തെ ചടങ്ങിനെ “ആശാറ മുബാരക” എന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആശാറ എന്ന് മാത്രമാണ് ചടങ്ങിന്റെ പേര്. ഇതാണ് വിവാദമായിരിക്കുന്നത്.
ദ പ്രിന്റ് മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
മുബാറക് എന്ന വാക്ക് ഉപയോഗിച്ചത് ഷിയ മുസ്‌ലീം വിശ്വാസങ്ങളെ ആക്ഷേപിക്കുന്നതാണെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
“”ഇമാം ഹുസൈനിന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ചടങ്ങാണിത്. ഇത് ആഘോഷമല്ല. അതുകൊണ്ട് മുബാറക് എന്ന വാക്ക് ഉപയോഗിക്കുന്നത് അവഹേളനമാണ്”” ഷിയ മുസ്‌ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ പറയുന്നു.
ALSO READ: 2014ന് ശേഷം രണ്ടാമത്തെ മുസ്‌ലീം ചടങ്ങില്‍ പങ്കെടുത്ത് നരേന്ദ്ര മോദി; ലക്ഷ്യം തെരഞ്ഞെടുപ്പ്
ഈദ്, ദീവാലി പോലെയുള്ള ആഘോഷങ്ങള്‍ക്കാണ്് മുബാറക് എന്ന പദം ഉപയോഗിക്കുക. ഈ പദം പ്രവാചകന്റെ പേരമകനായ ഇമാം ഹുസൈന്റെ രക്തസാക്ഷി ദിനത്തില്‍ ഉപയോഗിച്ചതാണ് ഷിയകളെ പ്രകോപിതരാക്കിയത്.
ചടങ്ങില്‍ പ്രധാനമന്ത്രി തന്റെ ഭരണനേട്ടങ്ങളെപ്പറ്റിയും, ബൊഹ്‌റ വിഭാഗവുമായുള്ള ബന്ധത്തെപ്പറ്റിയുമാണ് സംസാരിച്ചത്. വിവാദവിഷയങ്ങള്‍ സ്പര്‍ശിച്ചതേ ഇല്ല.