Daily News
ബ്രസീലിലെ പ്രാദേശിക ഫുട്‌ബോള്‍ ടീം ടീം സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 29, 07:19 am
Tuesday, 29th November 2016, 12:49 pm

ഷാപെകോയെന്‍സ് എന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


ബൊഗോട്ട(കൊളംബിയ): ബ്രസീലിലെ പ്രാദേശിക ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന കൊളംബിയയില്‍ തകര്‍ന്നു വീണു. ബൊളീവിയയില്‍നിന്നു 72 യാത്രക്കാരുമായി കൊളംബിയയിലേക്കു പറന്ന വിമാനമാണ് തകര്‍ന്നു വീണത്.

ഷാപെകോയെന്‍സ് എന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കോപ്പസുഡാ അമേരിക്ക ടൂര്‍ണ്‍മെന്റില്‍  പങ്കെടുക്കാന്‍ പോയതായിരുന്നു. കളിക്കാരും ഒഫീഷ്യലുകളും അടക്കമുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


അര്‍ധരാത്രിക്കുശേഷമാണ് വിമാനം നഗരത്തിനു പുറത്തുള്ള മലനിരകളില്‍ തകര്‍ന്നുവീണതെന്നാണു വിവരം. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മെഡെല്ലിന്‍ മേയര്‍ ഫെഡെറികോ ഗുടിയെറെസ് അറിയിച്ചു.

കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍  ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്റിങ്ങിനിടെയാണ് അപകടം എന്നാണ് ആദ്യവിവരം. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് സൂചന.