പിണറായി മന്ത്രിസഭയില്‍ പുന:സംഘാടനം; ഇ.പി ജയരാജന്‍ തിരിച്ചുവരും, കെ.ടി ജലീലിന് തദ്ദേശത്തിന് പകരം ഉന്നതവിദ്യാഭ്യാസ വകുപ്പ്
Kerala News
പിണറായി മന്ത്രിസഭയില്‍ പുന:സംഘാടനം; ഇ.പി ജയരാജന്‍ തിരിച്ചുവരും, കെ.ടി ജലീലിന് തദ്ദേശത്തിന് പകരം ഉന്നതവിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2018, 5:01 pm

തിരുവനന്തപുരം: ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയില്‍ പുന:സംഘാടനം വേണമെന്നും സി.പി.ഐ.എം യോഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വേണമെന്നും കോടിയേരി പറഞ്ഞു.

ALSO READ: ചെറുതോണിപാലം മുങ്ങുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാരന്‍

ഇ.പി ജയരാജന് കായികം, വാണിജ്യം, വ്യവസായം, യുവജനക്ഷേമ വകുപ്പുകള്‍ നല്‍കണമെന്ന് കോടിയേരി പറഞ്ഞു. തദ്ദേശഭരണ വകുപ്പ് കെ.ടി ജലീലില്‍ നിന്ന് എ.സി മൊയ്തീന് നല്‍കും. ജലീലിന് ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും നല്‍കണമെന്നും കോടിയേരി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് വിഭജിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ജലീലിന് നല്‍കുന്നത്.

മന്ത്രിസഭയില്‍ 20 അംഗങ്ങള്‍ വേണമെന്നാണ് സി.പി.ഐ.എം നിലപാട്.

WATCH THIS VIDEO: