Daily News
ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പെട്രോളില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 29, 10:58 am
Wednesday, 29th June 2016, 4:28 pm

petrol pumb

കൊച്ചി: ഇരുചക്ര വാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി. ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. വാഹനാപകട മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.