ഡൂള്‍ന്യൂസ് ഡെസ്‌ക്20 min
ന്യൂദല്‍ഹി: രാജ്യത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയുമാണ് കുറച്ചത്. ജൂണ്‍ ആദ്യവാരം പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.
കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഇതിനുമുമ്പ് ഇന്ധനവില കുറച്ചത്. അന്ന് പെട്രാളിന് 74 പൈസയും ഡീസലിന് 1.30 രൂപയുമാണ് കുറച്ചത്.