മോദി ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിംഗ്
national news
മോദി ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 1:15 pm

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജമ്മു ജന്‍ സംവാദ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറച്ചുകൂടി കാത്തിരിക്കൂ, പാക് അധീന കശ്മീരിലെ ജനങ്ങളും ഇന്ത്യയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് സംഭവിക്കും’, രാജ്‌നാഥ് സിംഗ് പറഞ്ഞു.


കശ്മീരിന്റെ വിധിയും മുഖവും മാറ്റാന്‍ മോദിയ്ക്കായെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദിസര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കശ്മീരില്‍ നടക്കാറുള്ള പ്രതിഷേധങ്ങളില്‍ നേരത്തെ ഐ.എസിന്റെ കൊടികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ,  2019 ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായിരുന്നു ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ