Advertisement
Entertainment news
പാൽതു ജാൻവറിൽ നായകനായി ബേസിൽ; ഫഹദ്-ദിലീഷ്-ശ്യാം ചിത്രം പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 08, 12:57 pm
Friday, 8th July 2022, 6:27 pm

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പാല്‍തു ജാന്‍വര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബേസില്‍ ജോസഫാണ് നായകനാകുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

അമല്‍ നീരദിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത്. പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ഒരു മൃഗാശുപത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ”ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്റെ മനസലിലുണ്ട്, അവരുടെ മനസിൽ ഞാനും” എന്ന ടാ​ഗ് ലെെനോടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

ബേസില്‍ ജോസഫിനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, ജയാ കുറുപ്പ്, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)


വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. കല സംവിധാനം ഗോകുല്‍ ദാസ്. എഡിറ്റിങ്ങ് കിരണ്‍ ദാസ്. കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlight :Palthu janwar movie produced by bhavana studios starring Basil Joseph announced