Kerala News
മലപ്പുറത്ത് വൃദ്ധ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; 25 പവന്‍ സ്വര്‍ണം മോഷണം പോയി; രണ്ട് ദിവസം മുമ്പും സമാനമായ കൊലപാതകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 20, 04:40 pm
Sunday, 20th June 2021, 10:10 pm

മലപ്പുറം: തവനൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസായിരുന്നു.

25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതേസമയം രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കുറ്റിപ്പുറം കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെയാണ് വെള്ളിയാഴ്ച്ച തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Old woman found dead in Malappuram; 25 pavan gold stolen; A similar murder two days ago