Daily News
ചുംബനസമരത്തില്‍ ഭര്‍ത്താവിനെ ചുംബിച്ചതിന് ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ദീദി ദമോദരന് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jan 15, 10:07 am
Thursday, 15th January 2015, 3:37 pm

Deedi-Damodaran-3തിരുവനന്തപുരം: കോഴിക്കോട് നടന്ന ചുംബനസമരത്തില്‍ പങ്കെടുക്കവെ തന്റെ ഭര്‍ത്താവിനെ ചുംബിച്ചതിന് പ്രമുഖ മലയാള തിരക്കഥാകൃത്ത് ദീദി ദാമോദരനെതിരെ നോട്ടീസ്. കോഴിക്കോട്ടുനിന്ന് വന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എച്ച്.ആര്‍.ഡി ദീദി ദമോദരന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐ.എച്ച്.ആര്‍.ഡിയുടെ കോഴിക്കോട് കേന്ദ്രത്തലെ അധ്യാപികയാണ് ദീദി.

കഴിഞ്ഞ ഡിസംബര്‍ 7 ന് കോഴിക്കോട് നടന്ന ചുംബനസമരത്തില്‍ സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശിയതറിഞ്ഞ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ എത്തിയതായിരുന്നു ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദും. അവിടെ വച്ച് ദീദി തന്റെ ഭര്‍ത്താവിനെ ആലിംഗനം ചെയ്യുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വരികയും ചെയ്തിരുന്നു.

കേവലം ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ദീദി ചെയ്തത് തെറ്റാണ് എന്ന് കാണിച്ച് ഐ.എച്ച്.ആര്‍.ഡി ദീദിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറിയത് സര്‍വ്വീസ് ചട്ടലംഘനമാണെന്നാണ് ഐ.എച്ച്.ആര്‍.ഡി ആരോപിക്കുന്നത്.