എല്ലാത്തിനും കാരണം അമേരിക്കയുടെ ഏകപക്ഷീയ നിലപാട്; റഷ്യന്‍ ഉക്രൈന്‍ യുദ്ധത്തില്‍ പ്രതികരണവുമായി ഉത്തര കൊറിയ
World News
എല്ലാത്തിനും കാരണം അമേരിക്കയുടെ ഏകപക്ഷീയ നിലപാട്; റഷ്യന്‍ ഉക്രൈന്‍ യുദ്ധത്തില്‍ പ്രതികരണവുമായി ഉത്തര കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 3:42 pm

സിയോള്‍: ഉക്രൈനിലെ റഷ്യന്‍ യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ. റഷ്യയുടെ ഉക്രൈയിന്‍ അധിനിവേശത്തിന് പ്രധാന കാരണം യു.എസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു.

ഉക്രൈയിന്‍ പ്രതിസന്ധിയുടെ പ്രധാനകാരണം യു.എസിന്റെ ഏകപക്ഷീയമായ നിലപാടാണെന്ന് കഴിഞ്ഞ ദിവസം കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും കുറിപ്പില്‍ പറയുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യു.എസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്.

മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കും പുടിനുമെതിരെ ഉപരാധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യു.എസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിഷയത്തില്‍ സ്വീകരിച്ചത്. ഉക്രൈനുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലറൂസിലെത്തി.

അതേസമയം, ഉക്രൈനുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യന്‍ വിദേശ്യകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാല്‍ ബെലാറൂസില്‍ റഷ്യയുമായി ചര്‍ച്ചക്കില്ലെന്ന് ഉക്രൈന്‍ പ്രഡിസന്റ് സെലന്‍സ്‌കി അറിയിച്ചു.

ചര്‍ച്ച നടത്താന്‍ അഞ്ച് സ്ഥലങ്ങള്‍ ഉക്രൈന്‍ നിര്‍ദേശിച്ചു. വാര്‍സോ, ബ്രാട്ടിസ്‌ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂള്‍, ബാകു എന്നീ സ്ഥലങ്ങളില്‍ വച്ചേ ചര്‍ച്ചക്ക് തയ്യാറാവൂ എന്നാണ് ഉക്രൈന്‍ അറിയിച്ചത്.

എന്നാല്‍ ഉക്രൈനെ നാല് ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കീവിന് നേരെ നിരവധി മിസൈല്‍ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു.

വാസില്‍കിയവിലെ എണ്ണ സംഭരണശാല റഷ്യ തകര്‍ത്തു. തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കീവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം.