നോര്‍ക്ക റൂട്ട്സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ്വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നിവര്‍ക്ക് തൊഴിലവസരം. ആദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. റിക്രൂട്ട്മെന്റ് തികച്ചും സൗജന്യംമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബിരുദമോ ഡിപ്ലോമയോ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല്‍ ടെക്നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം.
നഴ്സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യന്മാര്‍ക്ക് 1000 യു.എസ് ഡോളര്‍ മുതല്‍ 1200 യു.എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്പ്പോര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ആശുപത്രി വഹിക്കും
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം എന്ന norka.maldives@gmail.com ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 23 ആണ്.