Entertainment news
ഷൂട്ടിനിടയില്‍ പീഡനം നേരിട്ടുവെന്ന വാര്‍ത്ത വ്യാജം, മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇത്രയും താഴ്ന്നത് സങ്കടകരം: നിത്യ മേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 26, 02:51 pm
Tuesday, 26th September 2023, 8:21 pm

തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ താന്‍ പീഡനം നേരിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടി നിത്യ മേനന്‍. വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചാണ് നിത്യ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്.

‘മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇത്രയും താഴ്ന്നത് സങ്കടകരം, ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നന്നായിക്കൂടെ’ എന്നാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച് നിത്യ കുറിച്ചത്.

‘വളരെ കുറഞ്ഞ സമയമാണ് നാമെല്ലാവരും ഇവിടെയുള്ളത്. പരസ്പരം എത്രമാത്രം തെറ്റുകള്‍ ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് ഞാന്‍ ഇന്ന് ചൂണ്ടിക്കാണിക്കുകയാണ്. കാരണം ഉത്തരവാദിത്ത ബോധമുണ്ടായാലേ മോശമായ പെരുമാറ്റം നിര്‍ത്തുകയുള്ളൂ. @ursbuzzbasket, @letscinema നല്ല മനുഷ്യരാവുക, ഈ വാര്‍ത്ത പിന്തുടര്‍ന്ന മറ്റുള്ളവരോട് കൂടിയാണ്. #stopfakenews,’ എന്നും മറ്റൊരു പോസ്റ്റില്‍ നിത്യ കുറിച്ചു.

View this post on Instagram

A post shared by Nithya Menen (@nithyamenen)

View this post on Instagram

A post shared by Nithya Menen (@nithyamenen)

തെലുങ്ക് സിനിമയില്‍ തനിക്ക് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും എന്നാല്‍ തമിഴില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും ഒരു ഹീറോ ഷൂട്ടിനിടയില്‍ അപമര്യാദയോടെ പെരുമാറിയെന്നും നിത്യ ഒരു അഭിമുഖത്തില്‍ പറഞ്ഞതായാണ് സോഷ്യല്‍ മീഡിയകളിലും ചില മാധ്യമങ്ങളിലും പ്രചരിച്ചത്.

Content Highlight: Nithya menen against a fake news about her