ഈ സീസണില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ മുമ്പിലുള്ള താരമാണ് റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സിമ. റയലിനെ ചാമ്പ്യന്‍സ് ലീഗ് അണിയിക്കുന്നതിലും ലാ-ലിഗ നേടി കൊടുക്കുന്നതിലും ബെന്‍സിമ വഹിച്ച പങ്ക് ചെറുതല്ല.
ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ ബെന്‍സിമയാണ് ഏറ്റവും അര്‍ഹന്‍ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ വിശ്വസിക്കുന്നത്. ഈ സീസണില്‍ എണ്ണം പറഞ്ഞ 44 ഗോളുകളാണ് താരം റയലിനായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും ഉള്‍പ്പെടും.
ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പക്ഷെ ഇതിനോട് അംഗീകരിക്കുന്നില്ല. നെയ്മറിന്റെ അഭിപ്രായത്തില്‍ റയല്‍ മാഡ്രിഡിന്റെ യുവതാരം വിനീഷ്യസ് ജൂനിയറാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ കൂടുതല്‍ അര്‍ഹന്‍.
റയലിനായി യു.സി.എല്‍ ഫൈനലില്‍ ഗോള്‍ നേടിയത് വിനീഷ്യസായിരുന്നു. താരത്തിന് ഇത് മികച്ച സീസണ്‍ കൂടിയായിരുന്നു. റയലിനായി 22 ഗോളും 20 അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ നാല് ഗോളുകള്‍ ചാമ്പ്യന്‍സ് ലീഗിലായിരുന്നു.
ഈ 21 വയസുകാരന്‍ ബ്രസീലില്‍ നെയ്മറിന്റെ സഹ കളിക്കാരന്‍ കൂടെയാണ്. അവസാനമായി ഒരു ബ്രസീല്‍ താരം ബാലണ്‍ ഡി ഓര്‍ നേടുന്നത് 2007ലാണ്. കക്കയായിരുന്നു അന്ന് അവാര്‍ഡ് നേടിയ ബ്രസീലിയന്‍ താരം.