ഇനി കൈപ്പത്തിയിലും സമയം നോക്കാം, റിറ്റോറ്റിലൂടെ
Big Buy
ഇനി കൈപ്പത്തിയിലും സമയം നോക്കാം, റിറ്റോറ്റിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2014, 3:53 pm

[] ഗാഡ്ജറ്റ് പ്രേമികള്‍ക്കായി യുക്രൈനില്‍ നിന്നൊരു സ്മാര്‍ട് വാച്ച്. ലോകത്തെ ആദ്യ പ്രൊജക്ഷന്‍ വാച്ചായ റിറ്റോറ്റിന്റെ ഡിസ്‌പ്ലേ ഉപേഭാക്താവിന്റെ കൈപ്പത്തിയുടെ പിന്‍ഭാഗമാണ്.

റിറ്റോറ്റ്  വാച്ച് പോലെ കയ്യിലണിഞ്ഞാല്‍ സമയം, ഇന്‍കമിംഗ് കോളുകള്‍, മെസേജുകള്‍, മെയിലുകള്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകള്‍, റിമൈന്‍ഡറുകള്‍ എന്നിവയെല്ലാം ഉപഭോക്താവിന്റെ കൈപ്പത്തിയില്‍ കാണാനാവും. 10 സെക്കന്റാണ് പ്രൊജക്ഷന്‍ സമയം. ആഗ്രഹിക്കുന്ന ഏത് പ്രതലത്തിലും സമയം പ്രൊജക്ട് ചെയ്തു കാണിക്കാന്‍ റിറ്റോറ്റിലൂടെ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് റിറ്റോറ്റ് പ്രവര്‍ത്തിക്കുന്നത്. വാച്ച് ടാപ്പ് ചെയ്യുകയോ ചെറുതായി കുലുക്കുകയോ ചെയ്താല്‍ റിറ്റോറ്റ് പ്രവര്‍ത്തിപ്പിക്കാനാവും. കൂടെക്കൂടെ അണ്‍ലോക്ക് ചെയ്യുന്നതിലൂടെ ഫോണിന് ഉണ്ടാകുന്ന ഊര്‍ജനഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും.

വാട്ടര്‍പ്രൂഫ് സൗകര്യമുള്ള റിറ്റോറ്റിന്റെ ബ്രേസ്‌ലെറ്റ്, സ്‌പോര്‍ട്‌സ് ബാന്‍ഡ് എന്നിങ്ങനെ രണ്ടു മോഡലുകളാകും ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തുക. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാവും.

ഉപഭോക്താവിന്റെ താല്‍പര്യത്തിനൊത്ത് പ്രൊജക്ഷന്റെ നിറം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ സൗകര്യമുള്ള വാച്ചിന് 7200രൂപ മുതല്‍ 9600 രൂപ വരെയാകും വില.