Advertisement
Kerala News
ഷോറൂമില്‍നിന്ന് പുറത്തിറക്കുന്നിതിനിടെ പുതിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 11:18 am
Friday, 29th October 2021, 4:48 pm

കോഴിക്കോട്: ഷോറൂമില്‍നിന്ന് പുതിയ കാര്‍ പുറത്തേക്കിറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിലാണ് സംഭവം.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഷോറൂമിന്റെ കടയുടെ മുന്നിലുള്ള ഫര്‍ണിച്ചര്‍ കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.

കടയുടെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു.

ഷോറൂമില്‍നിന്ന് പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി, ടയറിനടിയില്‍ നാരങ്ങവെച്ച ശേഷം ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

മാനുവല്‍ ഓപ്ഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്.

നേരത്തെ ഉത്തരേന്ത്യയിലും സമാന രീതിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്‍ മുകളിലെ നിലയില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New car hit shop from showroom launch