കള്ള് ചെത്ത് തൊഴിലാളികളുടെ ജീവിതം പറഞ്ഞ് 'നെടുമി'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Entertainment news
കള്ള് ചെത്ത് തൊഴിലാളികളുടെ ജീവിതം പറഞ്ഞ് 'നെടുമി'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd January 2021, 1:48 pm

കൊച്ചി: ചെത്ത് തൊഴിലാളികളുടെ ജീവിതവും ദുരവസ്ഥയും പറയുന്ന ‘നെടുമി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നന്ദ ലക്ഷ്മണും എ.ആര്‍.രാജേഷുമാണ്.

പുതുച്ചേരി എം.വെല്‍മുരുകന്‍ നിര്‍മ്മിച്ച ഈ ചിത്രം അരിശ്വര്‍ പ്രൊഡക്ഷന്‍ ആണ് റിലീസിന് എത്തിക്കുന്നത്. പനയില്‍ നിന്ന് കള്ള് ചെത്തുന്ന തൊഴിലാളികളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പേരാട്ടവും ദുരവസ്ഥയും ചൂണ്ടിക്കുന്ന  ചിത്രം 90 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ മരക്കണം, പുതുക്കം ഗ്രാമങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രദീപ് സെല്‍വരാജ് ആണ് ചിത്രത്തിലെ നായകന്‍. അഭിനയയാണ് ചിത്രത്തിലെ നായിക. പ്രശസ്ത ബാല ആര്‍ട്ടിസ്റ്റ് ശരത് രാജും ഈ ചിത്രത്തിലുണ്ട്.

കുട്ടിപ്പുലി, കൊമ്പന്‍, പുലികുത്തി പാണ്ഡി ഫെയിം രാജസിംഹന്‍, കടമ്പന്‍ ഫെയിം പ്രീതി രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, വാസുദേവന്‍, ആശവ് ഉലകം, രവി, രാംകി എന്നിവരും ഈ ചിത്രത്തിലുണ്ട്

ജാസ് ജെ.പിയാണ് ചിത്രത്തിലെ സംഗീതം. വിശ്വ മതി ഛായാഗ്രഹണവും രാം ശരവണന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം, മേക്കപ്പ് ദിനേശ് ഡേവിഡ്. നന്ദ ലക്ഷ്മണും ദിനേശ് ഡേവിഡുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യദുകൃഷ്ണന്‍ ആര്‍ നമ്പൂതിരിയാണ് മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

മുരളീധരന്‍ വെങ്കിടേശന്‍ ആണ് അസിസ്റ്റന്റ് ഡയറക്ടര്‍, നിതിന്‍ സീയോ RL ആണ് ‘നെടുമി’യുടെ മലയാള പതിപ്പിന്റെ കോര്‍ഡിനേറ്റര്‍. PRO ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Nedumi’ first look released Tamil malayalam Movie The film depicts the life and plight of Palm Tree Workers