എന്‍.സി.പി എം.എല്‍.എ രാജിവെക്കില്ല; തീരുമാനം ശരത് പവാറുമായുള്ള ചര്‍ച്ചക്ക് ശേഷം
national news
എന്‍.സി.പി എം.എല്‍.എ രാജിവെക്കില്ല; തീരുമാനം ശരത് പവാറുമായുള്ള ചര്‍ച്ചക്ക് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 9:24 pm

മുംബൈ: രാജി ഭീഷണി മുഴക്കിയ എം.എല്‍.എയെ അനുനയിപ്പിച്ച് എന്‍.സി.പി. മന്ത്രിസഭ വികസനം നടന്നതിന്റെ പിറ്റേ ദിവസമാണ് ബീഡ് ജില്ലയിലെ പ്രകാശ് സോളങ്കെ എം.എല്‍.എ ഭീഷണി മുഴക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ മന്ത്രിയും നാല് തവണ എം.എല്‍.എയുമായ പ്രകാശ് സോളങ്കെ തനിക്ക് മന്ത്രി സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി ഭീഷണി മുഴക്കിയത്. ബീഡ് ജില്ലയില്‍ നിന്ന് തന്നെയുള്ള തന്നേക്കാള്‍ ജൂനിയറായ ധനഞ്ജയ് മുണ്ടെയ്ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്തതും പ്രകാശ് സോളങ്കെയെ ചൊടിപ്പിച്ചിരുന്നു.

എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രകാശ് സോളങ്കെ രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. സോളങ്കെ രാജിവെച്ചിരുന്നുവെങ്കില്‍ ജില്ലയിലെ എന്‍.സി.പിയുടെ ഭാവിയെ തന്നെ ബാധിക്കുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വേറെയും എം.എല്‍.എമാര്‍ മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അസ്വസ്ഥരാണ്. ഇവരും വരും ദിവസങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നത് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്.