Entertainment
എന്‍ജോയ് എന്‍ജ്ജാമിയ്ക്ക് ഒരു നസ്രിയ വേര്‍ഷന്‍; ഏറ്റെടുത്ത് വിനയ്‌ഫോര്‍ട്ടും ഫര്‍ഹാനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 21, 05:26 am
Sunday, 21st March 2021, 10:56 am

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന എന്‍ജോയ് എന്‍ജ്ജാമി ആല്‍ബം സോങ്ങിന് നൃത്തം ചെയ്ത് നസ്രിയ. നസ്രിയയും സഹോദരന്‍ നവീനും എന്‍ജോയ് എന്‍ജ്ജാമിക്ക് പെര്‍ഫോം ചെയ്യുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ടും ഫര്‍ഹാന്‍ ഫാസിലും കമന്റുകളുമായി എത്തിയിട്ടുണ്ട്.

റാപ്പ് ഗായകന്‍ തെരുക്കുറല്‍ അറിവിന്റെ വരികള്‍ ഗായിക ദീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ജ്ജാമി വലിയ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ഗാനമാണ്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് ഗാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവും എന്‍ജോയ് എന്‍ജ്ജാമിയുടെ പ്രത്യേകതയാണ്. നിരവധി പേരാണ് എന്‍ജോയ് എന്‍ജ്ജാമിയ്ക്ക് ചുവടുകള്‍ വെച്ച് വീഡിയോ ചെയ്തിരുന്നത്. ഇപ്പോഴിതാ നസ്രിയയുടെ എന്‍ജോയ് എന്‍ജ്ജാമി വേര്‍ഷനും എത്തിയിരിക്കുന്നു.

നേരത്തേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വരികള്‍ ചര്‍ച്ചയായിരുന്നു.
ഇതിഹാസതുല്യമായ ട്രാക്കും അതിശയിപ്പിക്കുന്ന വീഡിയോയുമാണ് എന്നാണ് ഗാനത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. കുറച്ച് ദിവസങ്ങളായി താന്‍ എന്‍ജോയ് എന്‍ജ്ജാമി കണ്ടു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും താന്‍ പുതിയ ശബ്ദങ്ങള്‍ ആ പാട്ടില്‍ നിന്നും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയിലെ ട്രെന്റിനനുസരിച്ച് വീഡിയോ ചെയ്യുന്നയാളാണ് നസ്രിയ. നസ്രിയയുടെ ഓരോ വീഡിയോകളും വൈറലാവാറുമുണ്ട്.

 

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nazriya dancing for enjoy enjami