ന്യൂദല്‍ഹി: ചൈനയുമായി കേന്ദ്രസര്‍ക്കാറിന് ചര്‍ച്ച നടത്താന്‍ പറ്റുമെങ്കില്‍
എന്തുകൊണ്ട് ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിക്കൂടാ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. പാകിസ്താനുമായുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യത സൂചിപ്പിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്റില്‍ ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം.
അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകള്‍ മരിക്കുന്നു … ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ചൈനയുമായി തങ്ങളനുഭവിക്കുന്ന ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താന്‍ മറ്റുള്ള അയല്‍ക്കാരുമായി സംസാരിക്കണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
ഷോപ്പിയാന്‍ എന്‍കൗണ്ടറില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനിക അന്വേഷണത്തിലെ കണ്ടെത്തലില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് യുവാക്കാളെ കൊലപ്പെടുത്തിയതില്‍ അബദ്ധം സംഭവിച്ചെന്ന് തെറ്റ് സമ്മതിച്ച നടപടിയില്‍ സന്തോഷിക്കുന്നെന്നും കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക