തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ഇത് രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്,’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണം സി.പി.ഐ.എം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കേസില്‍ എട്ടു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതുവരെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രണ്ട് പേര്‍ കൂടി പൊലീസ് പിടിയാലായിട്ടുണ്ട്. ഉണ്ണിയും അന്‍സറുമാണ് പിടിയിലായത്. ഇവരില്‍ ഉണ്ണി ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് നാല് പേര്‍ ചേര്‍ന്നാണെന്നാണ് പൊലീസ് പറയുന്നത്. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവരാണ് അക്രമത്തില്‍ പങ്കെുടത്തതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളായ മറ്റ് നാലുപേര്‍ സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നെന്നും അവര്‍ അക്രമം നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രിയാണ് 10.45ഓടെയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്. മരിച്ച യുവാക്കളിലൊരാളായ ഹക്ക് മുഹമ്മദിനെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മുമ്പും ഹക്ക് മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയിരുന്നതായുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക