ലീഗ് വിമതന്റെ പിന്തുണ; മുക്കം മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫിന്
Kerala Local Body Election 2020
ലീഗ് വിമതന്റെ പിന്തുണ; മുക്കം മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 5:11 pm

കോഴിക്കോട്: ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പിലാറ്റി എല്‍.ഡി.എഫ് ഭരിക്കും. മുസ്‌ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുനിസിപ്പാലിറ്റി ഭരണം ഇടതിന് ലഭിച്ചത്.

മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്.

യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ മുന്‍സിപ്പാലിറ്റിയാണ് മുക്കം.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്.

അതേസമയം ലീഗ് തന്നെ തിരിച്ചെടുത്താല്‍ അപ്പോള്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുമെന്ന് മജീദ് പറഞ്ഞു.

‘ജീവിതാവസാനം വരെ ഒരു ലീഗുകാരന്‍ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവര്‍ഷത്തേക്ക് തുടരും എന്ന് ഇപ്പോള്‍ പറയാനാവില്ല’, മജീദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mukkam Muncipality LDF Rule Kerala Results