ലോക്ക്ഡൗണില്‍ പൊലീസിന് ചായ നല്‍കി ഷിയാസും ഉമ്മയും അഭിനന്ദനവുമായി മോഹന്‍ലാല്‍
രോഷ്‌നി രാജന്‍.എ

ലോക്ക്ഡൗണ്‍ സമയത്ത് കോഴിക്കോട് നഗരത്തില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് സൗജന്യമായി ചായയും പലഹാരവും നല്‍കുകയാണ് ഷിയാസും കുടുംബവും. ദിവസവും രാവിലെ 9 മണിയോടെയാണ് ഷിയാസ് ചായയുമായി ഇറങ്ങുന്നത്.

കോഴിക്കോട് മുഖദാര്‍, പാളയം, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കാണ് ഷിയാസ് ചായയെത്തിച്ചു നല്‍കുന്നത്. വീട്ടില്‍ ഉമ്മയും ഭാര്യയുമെല്ലാം പൂര്‍ണ്ണ പിന്തുണയാണ് ഷിയാസിന് നല്‍കുന്നത്.

വിവരമറിഞ്ഞ് അഭിനന്ദിക്കാനായി നടന്‍ മോഹന്‍ലാല്‍ ഷിയാസിനെ വിളിക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ നിരത്തിലിറങ്ങുന്നതു നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കും ദാഹമുണ്ടാവില്ലേയെന്നാണ് ഷിയാസ് ചോദിക്കുന്നത്. ലോക്ക്ഡൗണ്‍ തീരുന്നതു വരെയും താന്‍ ഈ പ്രവൃത്തി തുടരുമെന്നും ഷിയാസ് പറയുന്നു.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.