ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ ഇന്ത്യൻ താരങ്ങളെ പരിഹസിച്ചവരിൽ പ്രധാനിയായിരുന്നു.
ഫൈനലിലേക്ക് പാകിസ്ഥാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അക്തറിന്റെ പരിഹാസവും വെല്ലുവിളിയും കൂടി വരികയായിരുന്നു. അക്തർ ഇന്ത്യൻ ബൗളർമാരുടെ കഴിവില്ലായ്മയെയും കുറ്റപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ ടീം എന്താണെന്ന് ഇതിനകം മനസിലായെന്ന് പറഞ്ഞ അക്തർ ഷമിക്ക് ടീമിന്റെ ഭാഗമാകാൻ അർഹതയില്ലെന്നും പറഞ്ഞിരുന്നു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം സംസാരിച്ചിരുന്നത്.
‘ഇന്ത്യക്ക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് കാണാനോ മെൽബണിലേക്ക് വിമാനം കയറാനോ അർഹതയില്ല. കാരണം അവരുടെ ക്രിക്കറ്റ് എന്താണെന്ന് തുറന്നുകാട്ടപ്പെട്ടു. സെമിയിലെത്തുക എന്നത് വലിയ കാര്യമൊന്നുമല്ല.
ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് മനസിലായി. ഐ.സി.സി ടൂർണമെന്റുകളുടെ കാര്യം വരുമ്പോൾ ഇന്ത്യ അവരുടെ ക്യാപ്റ്റൻസിയെ പരിശോധിക്കണം. മാനേജ്മെന്റ് വീഴ്ച ഏറ്റെടുക്കുകയും വേണം.
For context this what shoaib akhtar said about shami in his video.#ENGvPAK https://t.co/Ga3nHZuq4X pic.twitter.com/PRadlUg9ee
— Slayer (@Cricnerd36) November 13, 2022
മുഹമ്മദി ഷമി ഒരു നല്ല ഫാസ്റ്റ് ബൗളറാണ്. പക്ഷേ ടീമിൽ നിൽക്കാൻ അദ്ദേഹത്തിന് അർഹതയില്ല. ഇന്ത്യയുടെ അന്തിമ ഇലവൻ എന്താണെന്ന് ഇപ്പോഴും എനിക്ക് പറയാനാകുന്നില്ല. സ്പിൻ ബൗളിങ്ങിൽ ഇന്ത്യക്ക് മികവുണ്ടെന്ന് ഞാൻ കരുതുന്നില്ല,’ എന്നായിരുന്നു ഷോയിബ് പറഞ്ഞിരുന്നത്.
എന്നാൽ ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ മുട്ടുകുത്തിച്ചതോടെ അക്തറിൻരെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ‘ക്ഷമിക്കണം സഹോദരാ, ഇതിനെയാണ് കർമ എന്ന് വിളിക്കുന്നത്’ എന്നാണ് ഷമി ട്വീറ്റ് ചെയ്തത്.
Sorry brother
It’s call karma 💔💔💔 https://t.co/DpaIliRYkd
— Mohammad Shami (@MdShami11) November 13, 2022
പാകിസ്ഥാൻ തോറ്റതിന് പിന്നാലെ രണ്ടായി പിളർന്ന ഹൃദയത്തിന്റെ ഇമോജി ഷോയിബ് അക്തർ ട്വീറ്റ് ചെയ്തിരുന്നു. അതിന് റീട്വീറ്റുമായി എത്തുകയായിരുന്നു ഷമി. എന്നാൽ അതിന് ശേഷം ഷമിയുടെ റീട്വീറ്റിനും അക്തർ മറുപടി നൽകി.
ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാൻ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബൗളിങ്ങിനെ പ്രശംസിച്ച് ഗൂഗിൾ സി.ഇ.ഒ ഹർഷ ഭോഗ്‌ലെയുൾപ്പെട്ടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
And this what you call sensible tweet .. pic.twitter.com/OpVypB34O3
— Shoaib Akhtar (@shoaib100mph) November 13, 2022
പാകിസ്ഥാന് ക്രെഡിറ്റ് നൽകന്നുവെന്നും ബെസ്റ്റ് ബൗളിങ് ടീമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഭോഗ്‌ലെയുടെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്താണ് അക്തർ ഷമിക്ക് മറുപടി നൽകിയത്. ‘ഇതാണ് വിവേകമുള്ള ട്വീറ്റ്’ എന്ന ക്യാപ്ഷനോടെയാണ് അക്തർ പോസ്റ്റ് പങ്കുവെച്ചത്.
ലോകകപ്പ് അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിലെ അടിപിടി അവസാനിപ്പിക്കാനായില്ലേ എന്നാണ് ആരാധകരിൽ പലരും ട്വീറ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.
Content Highlights: Mohammed Shami and Shoaib Akthar fight on Twitter