പോയ വര്‍ഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ഹരിയാനയുടെ അഭിമാനമായ മാനുഷി ചില്ലറിനെതിരെ സൈബര്‍ ആക്രമണം. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മാനുഷിക്കെതിരെ ചില സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്.
ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.
പ്രതീക്ഷകളും സ്വപ്നങ്ങളും എക്കാലത്തും നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ട് എന്നുപറഞ്ഞുകൊണ്ടായിരുന്നു മാനുഷി ഫോട്ടോ ഷെയര്‍ ചെയ്തത്.
എന്നാല്‍ മാനുഷിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയത്. ചിത്രം മാഗസിന് വേണ്ടി എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നും വ്യാജ സൗന്ദര്യമാണ് ഇതെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
എന്തിനാണ് ഇത്രയേറെ എഡിറ്റിങ് ഫോട്ടോയില്‍ വരുത്തുന്നത് എന്നായിരുന്നു ട്വിങ്കിള്‍ ചോപ്രയെന്ന ആളുടെ ചോദ്യം. വ്യാജമായ സൗന്ദര്യമാണ് ഇതെന്ന് അക്ഷയ് എന്ന യൂസര്‍ പ്രതികരിച്ചപ്പോള്‍ ഇത്തരത്തിലുള്ള മാന്യമില്ലാത്ത ഫോട്ടോ ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്ക് മടിയില്ലേയെന്നായിരുന്നു മറ്റൊരു യൂസറുടെ ചോദ്യം.
താങ്കള്‍ ഒരു പോണ്‍സ്റ്റാര്‍ ആണോ എന്നായിരുന്നു പ്രദീപ് എന്ന യൂസറുടെ ചോദ്യം. ഇപ്പോള്‍ താങ്കള്‍ പെരുമാറുന്നത് ഒരു പോണ്‍സ്റ്റാറിനെപ്പോലയൊണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പോണ്‍ സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയുമോ എന്ന് ചോദിച്ച് മറ്റൊരു യൂസര്‍ ഇതിനെ എതിര്‍ക്കുന്നുമുണ്ട്.
മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് മാനുഷിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ഉള്ളതെന്നും ഇത്തരം ഫോട്ടോകള്‍ ഇട്ട് അത് നാല് മില്യണ്‍ ആക്കാനാണ് മാനുഷിയുടെ ശ്രമം എന്നായിരുന്നു മറ്റൊരു പ്രതികരണം.