കോഴിക്കോട്: അയോധ്യാ വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ പൊലീസ് കേസെടുത്തവര്‍ക്കു സൗജന്യ നിയമസഹായം നല്‍കുമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച്. കോടതിവിധിയെ വിമര്‍ശിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന പൊലീസ് നീക്കം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണെന്ന് അവര്‍ പറഞ്ഞു.
‘ബാബ്‌റി മസ്ജിദ് ഏകപക്ഷീയമായി ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കെതിരെ വ്യാജ കേസുകള്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
കോടതിവിധിയെ വിമര്‍ശിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന പൊലീസ് നീക്കം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണ്.’- മൈനോറിറ്റി റൈറ്റ്‌സ് വാച്ച് പറഞ്ഞു. minortiywatch@gmail.com എന്ന മെയില്‍ വിലാസത്തിലോ 6282221289 എന്ന നമ്പരില്‍ വാട്‌സ് ആപ്പിലോ ബന്ധപ്പെടണമെന്ന് അവര്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യാ വിധിയില്‍ പ്രതികരിച്ചതിന് തൃപ്പൂണിത്തുറ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എം. സ്വരാജിനെതിരെ യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു.