00:00 | 00:00
കച്ചവടത്തിരക്കില്ല, ചെളിയും ദുർഗന്ധവും മാത്രം ആളൊഴിഞ്ഞ് ആലുവ മാർക്കറ്റ്
ശ്രീഷ്മ കെ
2018 Sep 05, 04:33 am
2018 Sep 05, 04:33 am

കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ആലുവ മാര്‍ക്കറ്റ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ സംസ്ഥാനത്തെ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നത് ഇവിടെനിന്നുമാണ്. എന്നാല്‍, കഴിഞ്ഞ കുറേയാഴ്ചകളായി ആളും തിരക്കുമൊഴിഞ്ഞ്, അടഞ്ഞ കടകമ്പോളങ്ങളും കനത്ത ദുര്‍ഗന്ധവും മാത്രമാണ് ഈ ചന്തയിലുള്ളത്.

പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചയിടങ്ങളിലൊന്നായ ആലുവയില്‍ ഏഴടിയിലധികം ഉയരത്തിലാണ് കടകളില്‍ വെള്ളം കയറിയത്. ഓണവിപണിക്ക് ചരക്കെത്തിച്ച് ഒരുങ്ങിയ സ്ഥാപനങ്ങളെല്ലാം വെള്ളം കയറി നശിച്ചിരിക്കുന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ കച്ചവടക്കാരനുമുണ്ടായിട്ടുള്ളത്.

എണ്ണൂറോളം വ്യാപാരികളുടെ സര്‍വസമ്പാദ്യങ്ങളുമാണ് വെള്ളമിറങ്ങിയതോടെ ഇല്ലാതായത്. സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടല്‍ കാത്തിരിക്കുകയാണ് ആലുവയിലെ കച്ചവടക്കാര്‍.