[]റിയാദ്: സമൂഹത്തില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കും അസാന്മാര്‍ഗിപകതക്കും പരിഹാരം, ധാര്‍മിസക മൂല്യങ്ങളിലൂന്നിയ സന്താന പരിപാലനത്തിലൂടെ സംസ്‌കാര സമ്പന്നരായ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിലാണെന്ന് എംബസി സ്‌കൂള്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ ഉമര്‍ നിയാസ്.
“ശാസ്ത്രീയമായ സന്താന പരിപാലനം” എന്ന വിഷയത്തില്‍, മഹാത്മാ സ്‌കൂളില്‍ വെച്ച് മര്‍കസ് അലുംനി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കാലികസാമൂഹിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ കുടുംബിനികള്‍ക്കാ യി ഒരു ബോധവല്ക്കരണ സിമ്പോസിയം സംഘടിപ്പിച്ച മര്‍ക്കസ് അലുംനി അഭിനന്ദനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷിതാക്കള്‍ അനാവശ്യമായി കുട്ടികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവരില്‍ അപകര്‍ഷതാ ബോധവും പരാജയ ഭീതിയും വളര്‍ത്തിയെക്കാം എന്നും, അത്തരം സംഭവങ്ങള്‍ കുട്ടികളുടെ ആത്മഹത്യയില്‍ വരെ എത്താന്‍ സധ്യത ഉണ്ടെന്നും യോഗത്തിന്റെ അധ്യക്ഷന്‍ കൂടിയായ ഡോ. അബ്ദുസ്സലാം പറഞ്ഞു.
ഓരോ കുട്ടിയിലും വ്യത്യസ്ഥമായ കഴിവുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അത് കണ്ടെത്തി പരിപോഷിപ്പിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്കു വളരെ വലുതാണെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു.
നൂറു കണക്കിന് കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ “സന്താന പരിപാലത്തിന്റെക ശാസ്ത്രീയ വശങ്ങള്‍” എന്ന വിഷയത്തില്‍ ഡോ. അബ്ദുല്‍ സത്താര്‍, “കേരളത്തില്‍ മുളച്ചു പൊന്തുന്ന വൃദ്ധ സദനങ്ങള്‍” എന്ന വിഷയത്തില്‍ റോജി മാത്യൂസ്, “കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്ത്തിയെടുക്കല്‍” എന്ന വിഷയത്തില്‍ സബീല്‍ പൊന്നാനി തുടങ്ങിയവര്‍ ക്ലാസ് എടുത്തു.
മര്‍കസിന്റെ 35ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച്, “കാറ്റലിസ്റ്റ് ട്രെയിനിംഗ് സൊലൂഷന്‌സ്” മാസ്റ്റര്‍ ട്രെയിനര്‍ ഗഫൂര്‍ മാസ്റ്റര്‍ സംക്ഷിപ്തമായി പ്രസന്റേഷന്‍ അവതരിപ്പിച്ചു.