Entertainment
എന്താണ് അടുത്തത് സംഭവിക്കുകയെന്ന് പറയാൻ കഴിയാത്തതാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 29, 01:07 pm
Monday, 29th July 2024, 6:37 pm

എഡിറ്റർ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഫൂട്ടേജിനുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലർ മികച്ച അഭിപ്രായം നേടിയിരുന്നു.

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ്. അനുരാഗ് കശ്യപിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.

അനുരാഗ് കശ്യപിന്റെ പേര് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് നമുക്കൊരു ധാരണയുണ്ടാവുമെന്ന് പറയുകയാണ് മഞ്ജു വാര്യർ.

അടുത്തത് എന്താണെന്ന് പറയാൻ കഴിയാത്ത തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യാറെന്നും ആ ഒരു ഫ്ലേവർ ഫുട്ടേജിലും അനുരാഗ് കശ്യപിന് തോന്നിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യർ കൗമുദി മൂവീസിനോട് പറഞ്ഞു.

‘അനുരാഗ് കശ്യപ് എന്ന പേര് കാണുമ്പോൾ നമുക്ക് മനസിൽ ഒരു ധാരണയുണ്ടാവും, ഇത് ഇത്തരത്തിൽ ഉള്ള ഒരു സിനിമയായിരിക്കുമെന്ന്. പാത്ത് ബ്രേക്കിങ് എന്ന് പറയുന്ന പോലെ ഡേറിങ് ആയിട്ടുള്ള സിനിമയായിരിക്കുമെന്ന് നമുക്ക് തന്നെ തോന്നും.

ഒരുപക്ഷെ ഈ സിനിമയുടെ സ്വഭാവം അദ്ദേഹത്തിന് റിലേറ്റ് ചെയ്തുകാണും. അതുകൊണ്ടായിരിക്കും ഈ സിനിമയെടുക്കാൻ അദ്ദേഹം ഇങ്ങോട്ട് സമീപിച്ചത്.

എന്താണ് അടുത്തത് സംഭവിക്കുകയെന്ന് പറയാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ സിനിമകൾ. ആ ഒരു ഫ്ലേവർ ചിലപ്പോൾ ഇതിലും അദ്ദേഹം കണ്ടുകാണും,’മഞ്ജു വാര്യർ പറയുന്നു.

Content Highlight: Manju Warrior Talk About Anurag Kashyap