കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ അശാസ്ത്രീയ വാദവുമായി ബി.ജെ.പി പ്രവര്‍ത്തകന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്
ഇയാള്‍ റാലിയില്‍ പങ്കെടുത്തത്. മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്ത ഇയാള്‍ നടത്തിയ അശാസ്ത്രീയ വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കൊവിഡ് വരില്ലെന്നും അതുകൊണ്ട് താന്‍ മാസ്‌ക് വെയ്ക്കില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
” ഞാന്‍ സൂര്യന് കീഴില്‍ ഇരിക്കാറുണ്ട്, അതുകൊണ്ട് കൊവിഡ് ഇല്ലാതാകും. സൂര്യന് കീഴില്‍ ഇരുന്ന് എത്രത്തോളം നിങ്ങള്‍ വിയര്‍ക്കുന്നുവോ അത്രത്തോളം കൊറോണ വൈറസിന് നിങ്ങളെ തൊടാനാവില്ല. ഇതാണ് എന്റെ വിശ്വാസം, അതുകൊണ്ട് തന്നെ ഞാന്‍ മാസ്‌ക് വെയ്ക്കില്ല” എന്നാണ് ഒരു റിപ്പോര്‍ട്ടറോട് ഇയാള്‍ പറയുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ അതീവ ഗുരുതരമായി കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ അധികമാണ്.