Advertisement
national news
'കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മിലുള്ള സഖ്യത്തില്‍ മമത ബാനര്‍ജിക്ക് ഭയം'; ബംഗാള്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 16, 01:23 pm
Sunday, 16th February 2020, 6:53 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.ഐ.എം ബന്ധത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിക്ക് ഭയമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ അന്തരീക്ഷമാണ് നടത്തുന്നതെന്നും സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പിക്ക് കീഴടങ്ങി എന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് സോമെന്‍ മിത്രയുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യത്തില്‍ ഭയത്തിലാണ്. ഞങ്ങളുടെ സഖ്യം പരാജയപ്പെടുമെന്ന അവരുടെ പ്രവചനം ഓരോ തവണയും പരാജയപ്പെടുന്നതിന്റെ വിഷമമാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്നും സോമെന്‍ മിത്ര പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് രാജ്യമൊട്ടാകെ പോരാടിക്കൊണ്ടിരിക്കുകയാണ്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും സോമെന്‍ മിത്ര പറഞ്ഞു.