പെൺകുട്ടിയോടൊപ്പം അറസ്റ്റ് ചെയ്ത മേജർ ഗോഗോയ് മുൻപും വീട്ടിൽ വന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മ
News
പെൺകുട്ടിയോടൊപ്പം അറസ്റ്റ് ചെയ്ത മേജർ ഗോഗോയ് മുൻപും വീട്ടിൽ വന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th May 2018, 2:38 pm

കശ്മീർ: മേജർ ലീതുൽ ഗോഗോയിയേം പെൺകുട്ടിയേയും ഹോട്ടലിൽ വച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ, വിഷയത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ.

മേജറും സുഹൃത്തും മുമ്പ് രണ്ട് തവണ വീട്ടിൽ വന്നിട്ടുണ്ടെന്നും, ഒരു തവണ,  വീട്ടിൽ പട്ടാളക്കാരെ കണ്ട് താൻ ബോധം കെട്ട് വീണെന്നുമാണ്‌ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടിൽ  തങ്ങൾ വന്നതിനെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഗോഗോയ് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മേജർ ഗോഗോയും, സുഹൃത്ത് അഹമ്മദും ഒരു പെൺകുട്ടിയോടൊപ്പം ഹോട്ടലിൽ മുറി എടുക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. മുറി തരാൻ സാധിക്കില്ലെന്ന് പറഞ്ഞ ഹോട്ടൽ ജീവനക്കാരോട് തട്ടികയറിയ ഗോഗോയേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്‌. അതിനിടെ ആണ്‌ പെൺകുട്ടിയുടെ അമ്മ വിഷയത്തിൽ പ്രതികരിച്ചത്.

തന്റെ മകൾക്ക് 17 വയസ്സാണെന്നും, എന്നാൽ പോലീസ് പറയുന്നത് അവൾക്ക് പ്രായപൂർത്തിയായെന്നാണെന്നും അമ്മ പറയുന്നു. സംഭവത്തിന​‍് ശേഷം പെൺകുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്‌.

നേരത്തെ ജമ്മു കാശ്മീർ സ്വദേശിയേ ജീപ്പിന്  മുന്നിൽ കെട്ടി, വാഹനം ഓടിച്ച സംഭവത്തിൽ വിവാദത്തിലായ ഓഫീസറാണ്‌ മേജർ ഗോഗോയ്.