Advertisement
Lucifer
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൂടെ സയിദ് മസൂദായി പൃഥ്വിയും; ലൂസിഫര്‍ 27ാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Mar 26, 04:41 am
Tuesday, 26th March 2019, 10:11 am

ആരാധകരെ ആവേശത്തിലാഴ്ത്തി ലൂസിഫര്‍ സിനിമയിലെ 27ാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ പൃഥ്വിരാജിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സയിദ മസൂദ് എന്ന ക്യാരക്ടറിലാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്.

ഇരുപത്തിയാറ് ദിവസം 26 ക്യാരക്ടര്‍ എന്ന രീതിയില്‍ ലൂസിഫറിലെ മുഴുവന്‍ ക്യാരക്ടര്‍ പോസറ്ററുകളും പുറത്തുവിട്ടിരുന്നു. ഇതിനിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയ സമയം മുതല്‍ സംവിധായകന്‍ പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ ഇല്ലയോ എന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു.

ഇതിനിടയ്ക്കാണ് ചിത്രത്തിലെ 27ാം ക്യാരക്ടര്‍ പോസ്റ്റര്‍ വരുന്നു എന്ന തിങ്കളാഴ്ച രാത്രിയോടെ പോസ്റ്റ് വന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ചര്‍ച്ചയായി. ആന്റണി പെരുമ്പാവൂര്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ ആരാധകര്‍ പ്രവചിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നു.

Also Read  വേണ്ട എന്ന് ചിന്‍മയി പറയുന്നവരെ എന്റെ സിനിമയില്‍ അവര് പാടും; തന്റെ കാര്യം മറ്റാരും തീരുമാനിക്കില്ലെന്നും ഗോവിന്ദ് വസന്ത

ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ടൊവിനോ, ഇന്ദ്രജിത്ത് മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും.

ബോളിവുഡ് താരം വിവേക് ഒബ്രോയിയും ചിത്രത്തില്‍ ഉണ്ട്. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.