ഐ.പി.എല്ലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഹൈദരബാദിന്റെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ഐ.പി.എല്ലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഹൈദരബാദിന്റെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
തുടക്കത്തിലെ ശക്തമായ ബാറ്റിങ് പുറത്തെടുക്കാനാന്‍ എല്‍.എസ്.ജി ആഗ്രഹിക്കുന്നു എന്നാണ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടോസ് നേടിയ ശേഷം പറഞ്ഞത്.
‘പിച്ച് മികച്ചതാണ്, ഇവിടെ ഞങ്ങള്‍ വലിയ സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദിനെ സമ്മര്‍ദത്തിലാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.
🚨 Toss Update 🚨
Lucknow Super Giants elect to bat against Sunrisers Hyderabad.
Follow the match ▶️ https://t.co/46Rn0QwHfi#TATAIPL | #SRHvLSG pic.twitter.com/Tl7ffZlKr2
— IndianPremierLeague (@IPL) May 8, 2024
നിലവിവല്‍ പോയിന്റ് പട്ടികയില്‍ ഹൈദരബാദ് 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും അഞ്ച് തോല്‍വിയുമടക്കം 12 പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ്. മറുഭാഗത്ത് 11 മത്സരങ്ങലില്‍ നിന്ന് ആറ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ് തന്നെയാണ് എല്‍.എസ്.ജിക്കും. ഇരുവര്‍ക്കും പ്ലെയ് ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം അതി നിര്‍ണായകമാണ്.
ലഖ്‌നൗ പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബധോണി, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, നവീന്‍ ഉല്‍ ഹഖ്
ഹൈദരാബാദ് പ്ലെയിങ് ഇലവന്‍: ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനത്കട്, വിജയകാന്ത് വിയസ്‌കാന്ത്, ടി. നടരാജന്‍
Content Highlight: LSG Won The Toss Against SRH; Chose Bat First