ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എടുത്ത് കളഞ്ഞ് വണ്ണം കുറയ്ക്കാന്‍ ലൈപ്പോസക്ഷന്‍ സര്‍ജറി. ചികിത്സയ്ക്ക് ശേഷം ബാഹ്യമായി പ്രകടമാവുന്ന പാടുകള്‍ ഉണ്ടാകുന്നില്ല എന്നത് ലൈപ്പൊസക്ഷന്‍ സര്‍ജറിയുടെ സവിശേഷതയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശരീരത്തിലെ എല്ലാ ഭാഗത്തും ലൈപ്പോസക്ഷന്‍ സര്‍ജറി ചെയ്യാം. പ്രധാനമായും വയറ്, തുടകള്‍, നിതംബം, മുതുക് എന്നിവിടങ്ങളിലാണ് ലൈപ്പോസക്ഷന്‍ ചെയ്തു വരുന്നത്. സര്‍ജറിയ്ക്ക് പ്രായ പരിധിയില്ലെന്ന് ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ പ്ലാസ്റ്റിക്ക് വാസ്‌കുലാര്‍ ആന്‍ഡ് കോസ്മറ്റിക്‌സ് സര്‍ജറി വിഭാഗം മേധാവി ഡോ.കൃഷ്ണകുമാര്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലൈപ്പോസക്ഷന്‍ വഴി ഒരു പ്രാവശ്യം ആറ് ലിറ്റര്‍ കൊഴുപ്പ് വരെ എടുത്ത് കളയാന്‍ സാധിക്കും. ഇതില്‍ കൂടുതല്‍ കൊഴുപ്പ് എടുത്തു കളയേണ്ടവര്‍ക്ക് രണ്ടോ മൂന്നോ പ്രാവശ്യമായി ചെയ്യാവുന്നതാണ്. ഒറ്റ തവണ ആറ് ലിറ്ററില്‍ കൂടുതല്‍ കൊഴുപ്പ് നീക്കം ചെയ്യുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കും.