Advertisement
national news
തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി; സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 07, 02:16 pm
Tuesday, 7th August 2018, 7:46 pm

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് നാളെ തമിഴ്‌നാട് പൊതു അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നാളെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ALSO READ: എം.ജി.ആറിനെ “ദ്രാവിഡനാ”ക്കിയ കലൈഞ്ജര്‍

ഇന്ന് വൈകീട്ടാണ് കരുണാനിധി അന്തരിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി ചികിത്സിയിലായിരുന്നു.

ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം.

മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായതുമൂലം ആരോഗ്യനില അതീവഗുരുതരമായിരുന്നു.

WATCH THIS VIDEO: