Advertisement
Kerala News
'ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്, അതാണ് ലംബോര്‍ഗിനി വിഷയം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 30, 05:23 am
Friday, 30th March 2018, 10:53 am

തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലികാ സുകുമാരന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

മകന്റെ വാഹനത്തെ കുറിച്ച് പൊങ്ങച്ചം പറയുന്ന അമ്മയായിട്ടായിരുന്നു ട്രോളന്‍മാര്‍ മല്ലികയെ അവതരിപ്പിച്ചതും. എന്നാല്‍ മല്ലികയ്‌ക്കെതിരായ സൈബര്‍ ആക്രമണം ശക്തമായതോടെ അവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

റോഡ് ടാക്‌സ് അടക്കുന്ന ഏതൊരു വ്യക്തിക്കും നല്ല റോഡ് വേണമെന്ന് അവകാശപ്പെടാനുള്ള അധികാരമുണ്ടെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞ അടിസ്ഥാനപരമായ ആവശ്യത്തെ തള്ളിക്കളയാന്‍ ആവില്ലെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ചാനല്‍ പരിപാടിയില്‍ അവര്‍ തന്റെ മകന്റെ ലംബോര്‍ഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്പില്‍ കുലച്ചു നില്‍ക്കുന്ന കുലയെ പറ്റിയാണോ പറയേണ്ടത് എന്നായിരുന്നു ഈ വിഷയത്തില്‍ പ്രതികരിച്ച് ട്രാന്‍സ്‌ജെന്ററും നടിയുമായി അഞ്ജലിയുടെ പ്രതികരണം. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത് പൃഥ്വിരാജിന്റെ സഹപാഠിയായ ഡോ. ഗണേഷാണ്.


പ്രതിഷേധിച്ചവരോട് ‘ജീവനോടെ തൊലി ഉരിക്കുമെന്ന്’ ബി.ജെ.പി മന്ത്രി; ഐ.പി.എസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും മന്ത്രിക്കെതിരെ കേസ്


ജീവിതത്തിന്റെ വലിയ തീച്ചൂളകളില്‍ ഉരുകുമ്പോളും മക്കളെ തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചു ഉയര്‍ന്നു പറന്ന ആ അമ്മയ്ക്ക് മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാണെന്നും ഡോ. ഗണേഷ് കുറിപ്പില്‍ പറയുന്നു.

ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രേയേയുള്ളു ലംബോര്‍ഗിനി വിഷയം. ഫുള്‍ ടാക്‌സ് അടച്ച ഇവന്‍ ആണുങ്ങള്‍ക്കുള്ളതാണെന്നും പൃഥ്വിയെ അഭിനന്ദിച്ച് ഗണേഷ് പറയുന്നു.

ഡോ.ഗണേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

” ??ലംബോര്ഗിനിയും
??മല്ലികയാന്റിയും ”
……………………………………

എന്റെ പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം മദ്രാസിലെ C.B.S.E ഓഫീസിലില്‍ നിന്നും പോയി കണ്ടുപിടിച്ചു എന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു എന്നെ വിളിച്ചറിയിച്ചത് ? മല്ലികയാന്റിയാണ്.

മാര്‍ക്ക് കുറവായിരുന്നു, ??

തലങ്ങും ??വിലങ്ങും ??പള്ളഉ കേട്ട എന്റെ ചെവിയില്‍ അന്ന് അവര്‍ സ്‌നേഹത്തോടെ പറഞ്ഞത് ഇന്നും ഉണ്ട്…

” മോനെ പോട്ടെ സാരമില്ല “??
……

അന്ന് ഞാന്‍ പഠിച്ചിരുന്ന സൈനിക സ്‌കൂളില്‍ ??വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാറുള്ളൂ,

ഇന്ദ്രനെയും? രാജുവിനെയും?? കാണാന്‍ അവര്‍ വരുമ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും?? അവര്‍ എപ്പോഴും കരുതും.
പന്തിയില്‍ ?? മക്കളോട് ഒരു പക്ഷപാതവും അവര്‍ കാട്ടിയിരുന്നില്ല.

സുകുമാരന്‍ എന്ന ഒരു വല്യ മനുഷ്യന്റെ സഹധര്‍മിണി…..????????

ഞാന്‍ അറിഞ്ഞടത്തോളം വളരെ ധൈര്യവും, ശുഭാപ്തി വിശ്വാസവും..
ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തി.?

അടുത്തുനിന്നും ദൂരെ നിന്നും ഞാന്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്??..
മനസിലായത് ഇത്ര മാത്രം…

ജീവിതത്തിന്റെ വലിയ തീച്ചൂളകളില്‍ ഉരുകുമ്പോളും മക്കളെ തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചു ഉയര്‍ന്നു പറന്ന അമ്മ…??

ആ അമ്മയ്ക്ക് മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവും ഉണ്ട്..??

പിന്നെ ലംബോര്‍ഗിനി ??

അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ??ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്…

പിന്നെ ഈ ലംബോര്‍ഗിനി…??
ഫുള്‍ ടാക്‌സ് അടച്ച ഇവന്‍ ആണുങ്ങള്‍ക്കുള്ളതാണ് ??

” ??ഉള്ളവന്റെ അന്തസ്സ്,
ഇല്ലാത്തവന്റെ കുശുമ്പ്.????

അത്രേയേയുള്ളു … സിംപിള്‍ ?? ”

– ഏ. ങ

(??വെറും 12 രൂപ ദിനം പ്രതി ഭക്ഷണ അലവന്‌സുണ്ടാര്‍ന്ന ഞങ്ങള്‍ക്ക് അവര്‍ അന്നത്തെ?? മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞ് അഞ്ചു രൂപാ കൂട്ടി 17 രൂപയാക്കി എന്നിട്ടു ആ കാശിനു പട്ടാളക്കാരെ അനുസരിപ്പിച്ചു സ്‌കൂളിലെ 500 പിള്ളേര്‍ക്ക്???? ദിവസേന ഒരു കവര്‍ മില്‍മ പാല്‍ വാങ്ങി തന്നിട്ടുണ്ട്….മല്ലികായാന്റി ദ് ഗ്രേറ്റ്??

ആ നന്ദി കാട്ടിയതാണെന്നു കരുതിയാല്‍ മതി……. ?? )


Watch DoolNews Video