00:00 | 00:00
പ്രളയകാലത്ത് കുടുംബശ്രീ എന്തുചെയ്യുകയായിരുന്നു
എ പി ഭവിത
2018 Sep 18, 04:44 am
2018 Sep 18, 04:44 am

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏഴ് കോടി രൂപ നല്‍കിയത് കൈയ്യടി നേടിയിരുന്നു. പരദൂഷണത്തിനുള്ള വേദിയെന്ന് കുടുംബശ്രീയെ പരിഹസിച്ചവരും കൈയ്യടിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ആ ഏഴ് കോടിയില്‍ ഒതുങ്ങുന്നതല്ല കുടുംബശ്രീയുടെ പ്രവര്‍ത്തനമെന്ന് ആലപ്പുഴയിലെ ഈ കാഴ്ചകള്‍ പറയും.ആലപ്പുഴ ജില്ലയിലെ ദുരിതബാധിതര്‍ക്കുള്ള കിറ്റുകള്‍ തിരുവോണ ദിവസം മുതല്‍ തയ്യാറാക്കുകയായിരുന്നു ഇവര്‍. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ചര വരെയായിരുന്നു കിറ്റുകള്‍ തയ്യാറാക്കിയത്.

ഒരു സമയം അഞ്ഞൂറ് പേര്‍ പങ്കെടുത്തു. കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഒരുലക്ഷത്തിഅയ്യായിരം കിറ്റുകളാണ് ഇവര്‍ തയ്യാറാക്കിയത്. ദുരിതബാധിതരായ കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനായി എത്തിയിരുന്നു.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.