തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതിനായി തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പരിശോധന സൗകര്യം ക്രമീകരിക്കുക.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തരുതെന്നും നിര്‍ദേശമുണ്ട്.
പരിശോധിക്കുന്ന ഇടങ്ങളിലെ മാലിന്യം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശമുണ്ട്. ആശുപത്രി ഡിസ്ചാര്‍ജിന് പരിശോധന വേണ്ടെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം 45000 ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതിയ കൊവിഡ് കേസുകള്‍ വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക