Advertisement
Kerala News
പരീക്ഷയെഴുതിയ 99.47 ശതമാനം പേരും വിജയിച്ചു; എസ്.എസ്.എല്‍.സിയ്ക്ക് റെക്കോഡ് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 14, 08:41 am
Wednesday, 14th July 2021, 2:11 pm

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യപിച്ചത്.

99.47 ശതമാനമാണ് വിജയ നിരക്ക്. 121318 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണത്തേത് എന്ന പ്രത്യകയുമുണ്ട്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും.

http:// keralapareekshabhavan.in
https:// sslcexam.kerala.gov.in
www. results.kite.kerala.gov.in
http:// results.kerala.nic.in
http://www.prd.kerala.gov.in
http://www.sietkerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala SSLC Results