കൊച്ചി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.
താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും എ.വിജയരാഘവന്‍ കളമശേരിയില്‍ പറഞ്ഞു. നാട്ടുകാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം. അതിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയെ നേതൃത്വമേല്‍പ്പിച്ചതെന്നും വിജയരാഘവന്‍ ആരേപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എ.ഐ.സി.സി ഔദ്യോഗികമായി ഇന്നാണ് പ്രഖ്യാപിച്ചത്. ശശി തരൂരടക്കം പത്ത് പേരാണ് സമിതിയില്‍ ഉള്ളത്.
ഉമ്മന്‍ ചാണ്ടിയാണ് സമിതിയുടെ ചെയര്‍മാന്‍. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, താരീഖ് അന്‍വര്‍, കെ മുരളീധരന്‍, കെ,സുധാകരന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സമിതിയില്‍ ഉണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക