Daily News
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് അനുവദിക്കണമെന്ന് കേരളം ശുപാര്‍ശ ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 15, 03:07 pm
Wednesday, 15th July 2015, 8:37 pm

VOTING-01തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികളെ ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപാര്‍ശ ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ടു ചെയ്യാമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും ധാരണയായിരുന്നു. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും പ്രവാസി വോട്ടവകാശം അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഏത് രീതിയിലുള്ള വോട്ടവകാശം നല്‍കണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല. പ്രോക്‌സി വോട്ട് രീതി വേണ്ടെന്നും ഇ-വോട്ടിങ് നടപ്പാക്കണമെന്നുമാണ് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.