തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി. പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 വരെയാക്കിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നേരത്തെ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചിരുന്നു.
സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന് ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും നിലപാട് സ്വീകരിച്ചിരുന്നു.
സെക്കന്‍ഡ് ഷോ അനുവദിക്കല്‍, വിനോദ നികുതി ഇളവ് തുടരല്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തിയേറ്റര്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ റിലീസ് ചെയ്യാനിരുന്ന ദി പ്രീസ്റ്റ്, കള, ടോള്‍ ഫ്രീ, അജഗജാന്തരം, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചിരുന്നു. അതിനു മുമ്പ് എത്തേണ്ട മരട്, വര്‍ത്തമാനം എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചിരുന്നു.