national news
കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 21, 05:32 am
Tuesday, 21st December 2021, 11:02 am

ബെംഗളൂരു: കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍. ഉത്തര കന്നഡ, ഗുല്‍ബര്‍ഗ, ബീദര്‍, ദാവങ്കര ജില്ലകളിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വനിതകളെ ചുമതലയേല്‍പ്പിച്ചത്.

യമുന ഗാവോങ്കറാണ് ഉത്തര കന്നഡയുടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി. ഇതിന് മുന്‍പ് 2015-18 കാലത്തും യമുന പാര്‍ടി ജില്ലാ സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്.

ഗുല്‍ബര്‍ഗ ജില്ലാസെക്രട്ടറിയായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീലയേയും തെരഞ്ഞെടുത്തിരുന്നു. കല്‍ബുര്‍ഗിയില്‍ നടന്ന സമ്മേളനത്തിലാണ് നീലയെ തെരഞ്ഞെടുത്തത്.

പൊളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ. ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

അംബുബായ് മാലഗെ (ബീദര്‍) രേണുകാമ്മ (ദാവങ്കര) എന്നിവരാണ് മറ്റ് ജില്ലാ സെക്രട്ടറിമാര്‍.


ജനുവരി രണ്ട് മുതല്‍ നാല് വരെയാണ് കര്‍ണാടകയില്‍ സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നത്.

ഏപ്രിലില്‍ കേരളത്തില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karnataka CPIM have 4 women district committee secrataries