ടീം ഇന്ത്യയെ കാണാന്‍ അപ്രതീക്ഷിത അതിഥി; ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്
Sports
ടീം ഇന്ത്യയെ കാണാന്‍ അപ്രതീക്ഷിത അതിഥി; ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 5:32 pm

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാണാന്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ എന്‍ഗോളോ കാന്റെ എത്തി. ഫ്രാന്‍സിന് ലോകകപ്പ് നേടി കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് കാന്റെ.

നേരത്തെ തന്നെ സതാംപ്ടണില്‍ വെച്ച് നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കാന്റെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ ആരാധകനാണ് കാന്റെ. ഉമേഷ് യാദവ്, ലോകേഷ് രാഹുല്‍ തുടങ്ങിയവര്‍ക്കൊപ്പം താരം സമയം ചെലവഴിച്ചു.


ALSO READ: ഭീമ കോര്‍ഗാവ്: ജൂണില്‍ അറസ്റ്റു ചെയ്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ല; 90 ദിവസം കൂടി അനുവദിച്ച് കോടതി


കാന്റെയുടെ സ്‌പോര്‍ട്‌സ് അഡൈ്വസിങ്ങ് കമ്പനിയാണ് താരത്തിന്റെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും, കാന്റെയുടെ സ്‌പോര്‍ട്ട്‌സ് അഡൈ്വസിങ്ങ് കമ്പനിയും തമ്മില്‍ സാമ്പത്തിക ബന്ധുമുണ്ട്.

അടുത്ത് തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് താരം ഉറപ്പ് നല്‍കിയതായും വാര്‍ത്തകളുണ്ട്. കാന്റെയുടെ സന്ദര്‍ശനം താരങ്ങള്‍ക്കും ആരാധകര്‍ക്കും സര്‍പ്രൈസായി.


ALSO READ: എത്രയും പെട്ടെന്ന് സുഖമാകട്ടെ; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍


ലോകകപ്പ് ഫ്രാന്‍സിന് നേടി കൊടുക്കുന്നതില്‍ സുപ്രധാന പങ്കാണ് കാന്റെ വഹിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഉള്‍പ്പെടെ കൃത്യമായി പൂട്ടിയ താരം ഫ്രാന്‍സിന്റെ മധ്യനിരയിലെ നട്ടെല്ലായിരുന്നു.