ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലീസിന്റെ നടപടിയ്‌ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ചെന്നൈയില്‍ എല്ലായിടത്തും കോലം വരക്കൂ എന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
#Resistance #EverydayArt #KolamProtest #RangoliProtest #NoToNRC #NoToNPR #NoToCAA https://t.co/2cUlH36DAi pic.twitter.com/2tWLTzKY0c
— Kannan Gopinathan (@naukarshah) December 29, 2019
‘കോലം വരച്ചതിന് പെണ്‍കുട്ടികളടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നുണ്ടോ? ചെന്നൈയിലുള്ള എല്ലാ സുഹൃത്തുക്കളോടും കോലം വരച്ച് പ്രതിഷേധിക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്.’
Can you imagine 5 people, including girls were detained in Chennai for drawing this Kolam. Request all friends in Chennai to make kolams all along and protest. #WhatADemocracy #Resistance #NoToNRC #NoToNPR. pic.twitter.com/dh3m0vUoAT
— Kannan Gopinathan (@naukarshah) December 29, 2019
നാല് പെണ്‍കുട്ടികളേയും ഒരു പുരുഷനേയുമാണ് ഇന്ന് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈന്നെ ബസന്ത് നഗറിലായിരുന്നു സംഭവം.
Let there be Kolams all over. Thousands of them. #Resistance
— Kannan Gopinathan (@naukarshah) December 29, 2019
അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം അറസ്റ്റിലായവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
WATCH THIS VIDEO: