അമിത് ഷായുടെ ഹിന്ദി പ്രസ്താവനയ്‌ക്കെതിരെ ബെംഗളൂരുവില്‍ കന്നഡ സംഘടനകളുടെ പ്രതിഷേധം
national news
അമിത് ഷായുടെ ഹിന്ദി പ്രസ്താവനയ്‌ക്കെതിരെ ബെംഗളൂരുവില്‍ കന്നഡ സംഘടനകളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 6:41 pm

ബെംഗളൂരു: ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെ ബെംഗളൂരുവില്‍ കന്നഡ ഭാഷാ സംഘടനകളുടെ പ്രതിഷേധം. ‘കര്‍ണാടക രണധീര പാഡെ’ യടക്കമുള്ള സംഘടനകളാണ് നഗരത്തിലിറങ്ങി പ്രതിഷേധിച്ചത്.

കര്‍ണാടയ്ക്ക് പുറമെ ബംഗാള്‍, മഹാരാഷ്ട്ര, എന്നിവിടങ്ങളിലും ‘ഹിന്ദി ദിവസ്’ ആചരണത്തിനെതിരെ പ്രതിഷേധം നടന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

‘ഹിന്ദി ദിവസ്’ കരിദിനമായി ആചരിക്കാനും പ്രകടനം നടത്താനും ‘കര്‍ണാടക രണധീര പാഡെ’ ആഹ്വാനം ചെയ്തിരുന്നു. ‘We Don’t Want Hindi Divas’ ‘We Want Bharat Bhasha Divasa’ ഹാഷ്ടാഗുകളിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അമിത് ഷായുടെ പ്രസ്താവനയെ യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ തള്ളിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കുമെന്നും അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു.